മലാഡ് ഹിന്ദു മുസ്ളീം സംഘർഷം (VIDEO) : 5പേർക്കെതിരെ കേസെടുത്തു

മുംബൈ : ഗുഡിപഡ് വ ഘോഷ യാത്രയ്ക്കിടെ മലാഡ് ഈസ്റ്റിലെ ഒരു പള്ളിക്ക് സമീപം ‘ജയ് ശ്രീറാം’ വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 4പേർക്കെതിരെ പോലീസ് കേസെടുത്തു.
പത്താൻവാഡിയിലെ റാണിസതി മാർഗിലുള്ള നൂറാനി പള്ളിക്ക് സമീപം ഞായറാഴ്ച്ച വൈകുന്നേരം 5:30 നാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഗുഡിപഡ് വ ഘോഷ യാത്രയ്ക്കിടെ കാവി പതാകകളുമായി ജയ്‌ശ്രീരാം വിളികളോടെ ഒരു കൂട്ടം സഞ്ചരിക്കുമ്പോൾ ഒരു വിഭാഗം അവരെ ആക്രമിച്ചതായാണ് റിപ്പോർട്ട്.
സാക്കിനാക്കയിൽ മൊബൈൽ റിപ്പയർ കട നടത്തുന്ന രാജ്‌കുമാർ ചൗബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 5പേർക്കെതിരെ കേസെടുത്തത്.ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, “കാവി വസ്ത്രം ധരിച്ച എല്ലാവരെയും അടിക്കുക” എന്ന് ആരോ ആക്രോശിക്കുന്നത് കേട്ടതായി ചൗബെ പോലീസിനെ അറിയിച്ചു.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 118(1), 115(2), 352, 189, 190 എന്നിവ പ്രകാരമാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരകളിൽ ഒരാളെ മരക്കമ്പ് കൊണ്ട് അടിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു.ഇതുപ്രകാരം അർഷൻ ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികളെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് തിരയുകയാണ് .സംഭവം രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി. കൊങ്കൺ പ്രാന്ത് ബജ്‌റംഗ്ദൾ സഹസംഘാടകനായ ഗൗതം രവ്രിയ പറഞ്ഞു, “പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പോലീസ് അവരെ ഉടൻ അറസ്റ്റ് ചെയ്യണം. രാമനവമിയും രാമജന്മോത്സവവും അടുത്തുവരുകയാണെന്നും ഭയമില്ലാതെ ആഘോഷിക്കണമെന്നും ഞങ്ങൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.”
” ഈ സംഭവം സ്വയമേവ സംഭവിച്ചതല്ല; ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇത് ഇവിടെ മാത്രമല്ല സംഭവിച്ചത് – തിവാരി ചൗൾ, ചെമ്പൂർ, കുർള, മുംബൈയിലുടനീളമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലും സംഭവിച്ചു. ഇത് ജിഹാദിന്റെ ഒരു വ്യവസ്ഥാപിത രീതിയാണ് – ഹിന്ദു ഉത്സവങ്ങളെ ലക്ഷ്യം വയ്ക്കുക, ആൾക്കൂട്ട കൊലപാതകം, ഹിന്ദുക്കൾക്ക് അവരുടെ ഉത്സവങ്ങൾ സ്വതന്ത്രമായി ആഘോഷിക്കാൻ കഴിയാത്തവിധം അവരെ മാനസികമായി തകർക്കുക. ഭരണകൂടത്തിൽ നിന്ന് കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. വീഡിയോയിൽ കാണുന്ന എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണം, അവരുടെ പേരുകൾ എഫ്‌ഐആറിൽ ചേർക്കണം.” -ഗൗതം രവ്രിയ പറഞ്ഞു,
എന്നാൽ ,ആയിരകണക്കിന് വിശ്വാസികൾ നിസ്‌ക്കരിക്കുന്ന സമയത്ത് ബോധപൂർവ്വം ജയ്ശ്രീറാം വിളികളുമായി വന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് ചില ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരിക്കുന്നത്