ലീഡറിന്റെ വിശ്വാസത്താനും കൂറുമാറി; മഹേശ്വരന്‍ നായര്‍ ബിജെപിയിലേക്ക്
കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്. പത്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും ബിജെപിയിലെക്ക് എത്തിയിരിക്കുകയാണിപ്പോൾ.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു മഹേഷ്വരൻ നായർ.
കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കുകയാണിപ്പോൾ. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയിൽ ചേർന്നിരുന്നു.