മഹാശിവരാത്രി ആഘോഷം : ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നവിമുംബൈ: മാഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ‘ഓം നമഃശ്ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടു ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 5 മണിക്ക് നടന്ന നിർമാല്യ ദർശനത്തോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. തുടർന്ന് മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ, അഖണ്ഡനാമ ജപം എന്നിവ നടന്നു. 6 മുതൽ ആരംഭിച്ച അഭിഷേകത്തിലും സമൂഹ മഹാ മൃത്യുഞ്ജയ ഹോമത്തിലും നിരവധി ഭക്തർ പങ്കെടുത്തു. വൈകീട്ട് 7 .30 നും സമൂഹ മഹാമൃത്യുഞ്ജയ ഹോമം, രാത്രി 9 മുതൽ സംഗീത ഭജന. രാത്രി 10 മുതൽ മഹാ ചതുർകാല പൂജയും 12ന് ശിവരാത്രി പൂജയും നടന്നു . വ്യാഴാഴ്ച പുലർച്ചെ 5 നു അഖണ്ഡനാമജപ സമർപ്പണവും കലശാഭിഷേകവും. 7 നു പിതൃതർപ്പണം ആരംഭിക്കും. 10 നു തിലഹവനം. കൂടുതൽ വിവരങ്ങൾക്ക് 7304085880 , 9773390602 , 9892045445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.