ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ.
ഫെബ്രുവരി 26 ന് രാവിലെ 5ന് നിർമാല്യം,തുടർന്ന് മഹാഗണപതി ഹോമം. 6 ന് ഗുരുപൂജ, 6 .30ന് ഉഷ:പൂജ, തുടർന്ന് അഖണ്ഡ നാമജപ ആരംഭം. 6 .35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകം, അർച്ചന എന്നിവ നടക്കും . 10ന് മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും. 6 .50ന് ഗുരുപൂജ. തുടർന്ന് ദീപാരാധന. 7 .30 ന് വീണ്ടും മഹാ മൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ, രണ്ടു മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജ എന്നിവയും ഉണ്ടായിരിക്കും.
27ന് പുലർച്ചെ 5 ന് അഖണ്ഡ നാമ ജപ സമർപ്പണം, കലശാഭിഷേകം. 7 മുതൽ പിതൃതർപ്പണം. 10ന് തിലഹവനം.
ഫോൺ: 7304085880 , 9892045445 , 9773390602