മഹാരാഷ്ട്രയിലെ സ്‌കൂൾ പരീക്ഷകൾ 15 ദിവസം നേരത്തെ ആരംഭിക്കും : ബോർഡ് മേധാവി

0

 

മുംബൈ : മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ – (ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (HSC), സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (SSC) – )തുടങ്ങാൻ ഒരു മാസം മാത്രം ശേഷിക്കെ, കൃത്യസമയത്ത് ഫലം ഉറപ്പാക്കുന്നതിനും അടുത്ത അധ്യയന വർഷത്തിലേക്ക് സുഗമമായി ആരംഭിക്കുന്നതിനും ഈ വർഷം 10-15 ദിവസം നേരത്തെ പരീക്ഷകൾ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ്റെ ചെയർപേഴ്‌സൺ ശരദ് ഗോസാവി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോസാവി ഈ കാര്യം പറഞ്ഞത്.
രണ്ട് പരീക്ഷകളും പതിവിലും വിപരീതമായി 10-15 ദിവസം മുമ്പ് ആരംഭിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് എന്നദ്ദേഹം പറഞ്ഞു. ഒന്നാമതായി, ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പ്രവേശന പരീക്ഷകളിൽ നിരവധി എച്ച്എസ്‌സി വിദ്യാർത്ഥികൾ ഹാജരാകുമെന്നും ബോർഡ് പരീക്ഷകൾ നേരത്തെ നടത്തുന്നതിലൂടെ, ബോർഡ് പരീക്ഷകൾക്ക് ശേഷം പ്രവേശന തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നും ഗോസാവി പറഞ്ഞു.
നേരത്തെ തുടങ്ങുമ്പോൾ പരീക്ഷാ ഫലങ്ങളും നേരത്തെ അറിയാൻ സാധിക്കുന്നു.. എസ്എസ്‌സി പരീക്ഷകൾക്ക് ശേഷം 11-ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും എച്ച്എസ്‌സിക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നവർക്കും ഇത് സമയബന്ധിതമായ പ്രവേശനം ഉറപ്പാക്കുന്നു. ഫലങ്ങൾ നേരത്തെയാകുമ്പോൾ അത് ഞങ്ങൾക്ക് സപ്ലിമെൻ്ററി പരീക്ഷകൾ വേഗത്തിൽ ആരംഭിക്കാൻ അവസരമൊരുക്കുന്നു. മാത്രമല്ല പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷത്തിൻ്റെ ഒരു പ്രധാന ഭാഗം നഷ്ടപ്പെടാതെ തന്നെ തിരിച്ചുവരാൻ പ്രാപ്തമാക്കുകയും ചെയ്യും “ശരദ് ഗോസാവി പറയുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *