കോൺഗ്രസിൻ്റെ വ്യാജ പ്രചരണങ്ങളും നുണകളും വഞ്ചനയും മഹാരാഷ്ട്ര തള്ളി: കെടി രാമറാവു
തെലങ്കാന: മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ജനങ്ങൾ വളരെ വ്യക്തമായ വിധിയാണ് നൽകിയതെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോ ബിജെപിക്കോ സ്വന്തമായി ഒരു സർക്കാരുണ്ടാക്കാൻ കഴിയില്ല എന്നും വ്യക്തമായതായി തെളിഞ്ഞിരിക്കയാണെന്നും തെലങ്കാന ഭരിക്കുന്ന BRS (Bharat Rashtra Samithi )പാർട്ടിയുടെ ചെയർമാൻ കെടി രാമറാവു . തെലങ്കാനയുമായി ഏകദേശം 1,000 കിലോമീറ്റർ അതിർത്തിയുള്ള മഹാരാഷ്ട്രയും കോൺഗ്രസ് പാർട്ടിയെ സ്വാധീനിച്ചിട്ടുണ്ട്, കാരണം തെലങ്കാനയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കോൺഗ്രസ് പാർട്ടി ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ വ്യാജപ്രചാരണങ്ങളും നുണകളും വഞ്ചനയും തള്ളിക്കളഞ്ഞ മഹാരാഷ്‌ട്ര സത്യത്തിൽ, പ്രതിമാസം 1500 രൂപ മാത്രം വാഗ്‌ദാനം ചെയ്‌ത പാർട്ടിയെ വിശ്വസിച്ചു.3000 രൂപ നൽകുമെന്ന് പറഞ്ഞ കോൺഗ്രസ്സിനെ വിശ്വസിച്ചില്ല . കാരണം ജനങ്ങൾക്ക് പാർട്ടിയിലുള്ള അതിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.രാമറാവു പറഞ്ഞു.