മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് പവാർ

0

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയംകുറിച്ച് ശരത്പവാറിന്‍റെ തിരിച്ചുവരവ്. മഹാരാഷ്ട്രയിൽ മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും വിജ‍യം നേടിയാണ് കരുത്ത് തെളിയിച്ചത്. അനന്തരവൻ അജിത് പവാറുമായി ഇടഞ്ഞ് പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വീണ്ടും പവർ തെളിയിക്കുകയാണ് പവാർ. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എൻസിപിയും ഭാഗമായ വികാസ് അഘാഡി സഖ്യത്തിനാണ് മഹാരാഷ്ട്രയിൽ നേട്ടം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും ശരത് പവാറിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. ഇതൊന്നും വോട്ടർമാരെ ഏശിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പവാറിനെ സംബന്ധിച്ച് പാർട്ടിയുടെ സ്വന്തം നിലനിൽപ്പ് പ്രശ്നം കൂടിയായിരുന്നു.

എൻഡിഎയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യമുണ്ടാക്കുകയെന്ന ആശയത്തിന്‍റെ സൂത്രധാരൻ പവാറാണ്. വരും വർഷങ്ങളിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുമെന്നും കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത ചില പ്രാദേശിക പാർട്ടികളെങ്കിലും പരിഗണിക്കുമെന്നും അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പവാർ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രിലെ മഹാ വികാസ് അഘാഡി സഖ്യത്തിനു പിന്നിലും ശരദ് പവാറിന്‍റെ ബുദ്ധിയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *