ഫെയ്മ – മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാനത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

മുംബൈ: മഹാരാഷ്ട്രയിലുള്ള മലയാളികൾക്ക് കേരള-കേന്ദ്ര- മഹാരാഷ്ട്രാ സർക്കാറുകളുടെ ( നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മഹാരാഷ്ട്ര-കേന്ദ്ര സർക്കാർ പദ്ധതികൾ ) വിവിധ ക്ഷേമപദ്ധതികൾ, ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനായി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും ചേർത്തുകൊണ്ട് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ നോർക്ക റൂട്ട്സിന്റെ പ്രതിനിധികളും ഫെയ്മ മഹാരാഷ്ട്രയുടെ പ്രതിനിധികളും അതാത് പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളും സംയുക്തമായി വിശദീകരണയോഗങ്ങളും ക്യാമ്പയിനുകളും നടത്തികൊണ്ടിരിക്കുകയാണ്.
ക്യാമ്പയിനുകളിൽ നോർക്ക റൂട്ട്സ് ഇൻഷൂറൻസ് കാർഡ് / പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീം തുടങ്ങിയ പദ്ധതികളുടെ അംഗത്വ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി കേരള ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള രേഖകളോടൊപ്പം 372.00 രൂപ മൂന്നു വർഷത്തേക്കുള്ള അംഗത്വ ഫീസും നൽകേണ്ടതാണ്.
നോർക്കാ ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ:
വിശദീകരണയോഗ സ്ഥലം : സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ ചർച്ച്, സാക്കിനാക്ക, മുംബൈ
തീയതി : 23.02.2025 (ഞായറാഴ്ച)
സമയം : രാവിലെ 9.30 മണി മുതൽ
മുഖ്യാതിഥി : റഫീഖ് എസ് ( നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ, കേരള സർക്കാർ ഡപ്യുട്ടി സെക്രട്ടറി )
കൂടുതൽ വിവരങ്ങൾക്ക് : റവ. ഫാദർ ജോഷ്വാ മണിമല പറമ്പിൽ.( മലങ്കര കത്തോലിക്കാ ചർച്ച് വികാരി )
ബേബി കെ ഐസക് ( മലങ്കര കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് )
ജോസ് എം ഡി ( മലങ്കര കത്തോലിക്ക ചർച്ച് ട്രസ്റ്റി)
ഉഷാ തമ്പി ജോൺ (ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ കോഡിനേറ്റർ)
ശിവപ്രസാദ് കെ നായർ ( ഫെയ്മ റെയിൽ പാസഞ്ചർസ് അസോസിയേഷൻ സെക്രട്ടറി )
ക്യാമ്പുകളുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ളവർ/ സംഘടനകൾ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ ഭാരവാഹികളുമായി ബന്ധപ്പെടുക.
കെ.എം മോഹൻ
( പ്രസിഡണ്ട് )
എ. ജയപ്രകാശ് നായർ
( വർക്കിങ്ങ് പ്രസിഡണ്ട് )
പി പി അശോകൻ
( ജനറൽ സെക്രട്ടറി )
ടിജി സുരേഷ്കുമാർ
( ചീഫ് കോർഡിനേറ്റർ )
അനു ബി നായർ
( ട്രഷറർ )
ഉണ്ണി വി ജോർജ്
9422267277
( ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ് )
ബാലൻ പണിക്കർ
93222 65976
( ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സെക്രട്ടറി )
ടി വി രാധാകൃഷ്ണൻ
96650 66729
(ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പി.ആർ ഇൻചാർജ്)