‘ഓപ്പറേഷൻ സിന്ദൂറി’ന് അഭിനന്ദനം: മഹാരാഷ്ട്രാ കോൺഗ്രസ്സ് ‘ജയ് ഹിന്ദ്- തിരംഗ യാത്ര’ നടത്തി

മുംബൈ: ഓപ്പറേഷൻ സിന്ദൂർ-ൻ്റെ വിജയത്തെയും രക്തസാക്ഷികളെയും വീരമൃത്യുവരിച്ചവരേയും അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ ‘ജയ് ഹിന്ദ്- തിരംഗ യാത്ര’ സംഘടിപ്പിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ എംപിസിസി പ്രസിഡന്റ് ഹർഷവർധൻ സക്പാൽ-ജിയുടെ നേതൃത്വത്തിൽ,സംസ്ഥാത്തെ വിവിധ ജില്ലകളിൽ നടത്തിയ യാത്രയിൽ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി.
വസായിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് യാത്രയ്ക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സേനയുടെ ധീരതയെ ആദരിക്കുകയും അഭിനന്ദിക്കുകയും ‘ഓപ്പറേഷൻ സിന്ദൂരി’ന്റെ വിജയത്തെ അനുസ്മരിക്കുന്നതിനും ദേശീയ ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനായി ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യത്തോടെ ‘യാദ് കാരോ കുർബാനി’ എന്ന സന്ദേശം പ്രചരിപ്പിച്ചു നടത്തിയ ‘തിരംഗ യാത്ര’ ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു എന്ന് വസായ് ജില്ലാ പ്രഭാരികൂടിയായ ജോജോ തോമസ് പറഞ്ഞു.
യുദ്ധം പോലും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്ന ബിജെപിയുടെ കപട രാഷ്ട്രീയത്തെ ജനങ്ങൾ പിന്തുണയ്ക്കില്ല എന്നതിൻ്റെ തെളിവുകൂടിയാണ് മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിൽ വിജയകരമായി നടന്ന ബഹുജനറാലി എന്നും ജോജോ കൂട്ടി ചേർത്തു.
വസായിൽ രക്തസാക്ഷി സ്മാരക പപ്പാടിയിൽ നിന്ന് സ്വതന്ത്ര സേനാനിയായ അണ്ണാസാഹെബ് വർതക് പർണക വസായ് വരെ നടത്തിയ ത്രിവർണ്ണ റാലിയിൽ ഡിസിസി പ്രസിഡന്റ് ഒനിൽ അൽമേഡ , എംപിസിസി ജനറൽ സെക്രട്ടറി വിജയ് പാട്ടീൽ എന്നിവരും മറ്റ് മുതിർന്ന നേതാക്കൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.