മഹാരാഷ്ട്രാ സഹോദരങ്ങളെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മഹാരാഷ്ട്രീയരായ സഹോദരങ്ങളെ തമ്പാനൂരിലെ ഹോട്ടലില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ മുക്ത കോന്തിബ ബാംമേ (49) യേയും സഹോദരൻ കോന്തിബ ബാംമേ (45)യുമാണ് മരിച്ചത്. ഹോട്ടലില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ റൂം എടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരാണ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. വീടും ജോലിയുമില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും മൃതശരീരം വീട്ടുകാർക്ക് കൊടുക്കരുതെന്നും ആത്മഹത്യ കുറിപ്പില്‍ ഉണ്ടെന്നു പോലീസ് പറയുന്നു.. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്താമെന്ന് ഡിസിപി അറിയിച്ചു.