മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

0
ravi

ന്യുഡൽഹി: ബിജെപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും ഡോംബിവലി എംഎൽഎയുമായ രവീന്ദ്ര ചവാൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു . പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിൻ്റെ ചുമതല ഏറ്റെടുത്തതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സൗഹാർദ്ദ സന്ദർശനമാണ് ഇത്.
2025 ജനുവരി മുതൽ ജൂൺ വരെ ബിജെപി മഹാരാഷ്ട്ര പ്രദേശ് എക്സിക്യൂട്ടീവ് പ്രസിഡന്റായി നടത്തിയ പാർട്ടി പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചവാൻ നരേന്ദ്ര മോദിക്ക് കൈമാറി. ഭാവിയിൽ, മഹാരാഷ്ട്രയിൽ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മാർഗനിർദേശം നരേന്ദ്ര മോദിയിൽ നിന്ന് ലഭിച്ചതായി അദ്ദേഹം അറിയിച്ചു .
പ്രചോദനാത്മകവും ദിശാബോധനപരവുമായ ഒരുകൂടി കാഴ്ച്ചയായിരുന്നുവെന്നും മഹാരാഷ്ട്രയിലെ പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി പരിപാടികളെക്കുറിച്ച്‌ വിലപ്പെട്ടതും ഉൾക്കാഴ്ചയുള്ളതുമായ മാർഗ്ഗനിർദ്ദേശം ലഭിച്ചതായും രവീന്ദ്രചവാൻ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *