‘മഹായുതി’ അധികാരം നിലനിർത്തും, എംവിഎ – 110 സീറ്റ്

0

രമേഷ് കലമ്പൊലി
(State Vice President
BJP, SIC, Maharashtra )

ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ?

തീർച്ചയായിട്ടും മഹാ വികാസ് അഘാടി  സഖ്യത്തിന്റെ പരാജയം ഉണ്ടാവേണ്ടത് മഹാരാഷ്ട്രയുടെ ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ  വികസനത്തിന് എന്നും തടസ്സം മാത്രമേ ഈ സഖ്യത്തിന് കൊണ്ടുവരാൻ സാധിക്കു.
കുറച്ചുകാലം ഭരണത്തിൽ ഇരുന്നപ്പോൾ തന്നെ അതുവരെയുണ്ടായിരുന്ന അതിവേഗ വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ തടസ്സമായി മാറിയത് MVA സർക്കാരാണ്.
നവി മുംബൈയിലെ പുതിയ Airport അടക്കം മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരുന്ന എല്ലാ ഇൻഫാസ്ട്രക്ച്ചറുകളും അഞ്ചുവർഷം പുറകിലേക്ക് അവരുടെ പ്രവർത്തനം തിരിച്ചുവിട്ടു.മുൻപ് മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന രീതിയിലേക്ക് അഴിമതിയെ തിരിച്ചുകൊണ്ടുവരുവാനും സർവ്വത്ര മേഖലകളും കളങ്കിതമായി തീരുവാനും കാരണമായി.ഒരു തവണ കൂടി അവർ അധികാരത്തിൽ എത്തിയാൽ മഹാരാഷ്ട്രയുടെ നാശം സമ്പൂർണ്ണമാകും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

ആര് അധികാരത്തിൽ വരും ? എന്ത് കൊണ്ട് ?

തീർച്ചയായിട്ടും ബിജെപി നേതൃത്വം നൽകുന്ന മഹായുതി സർക്കാർ തന്നെ അധികാരത്തിൽ വരേണ്ടതുണ്ട്.
ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനത്തിന് ഗതിവേഗം വരുത്തുവാൻ അത് ആവശ്യമാണ്.
ഭാരത സർക്കാരിൽ നിന്നും കൂടുതൽ പദ്ധതികൾ നേടിയെടുക്കാനും തുടക്കമിട്ട പദ്ധതികൾ അതിവേഗം പൂർത്തീകരിക്കുവാനും അത് ആവശ്യമാണ്. റോഡുകളുടെ വികസനം മഹാരാഷ്ട്രയിൽ നടക്കുന്നത് നമുക്കറിയാം ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് പുതിയ പുതിയ റോഡുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാവുന്നത്. എത്രയോ പുതിയ എയർപോർട്ടുകൾ ആണ് മഹാരാഷ്ട്രയിൽ വന്നത് നവി മുംബൈ എയർപോർട്ട് എല്ലാവരുടെയും സ്വപ്നമാണ്.അത് തുടക്കം കുറിക്കുവാൻ ഈ സർക്കാർ അനിവാര്യമാണ്. ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ നടക്കുന്നു.സ്ത്രീകൾക്കും, വൃദ്ധന്മാർക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും എല്ലാം ഗുണകരമായ ധാരാളം പദ്ധതികൾ നടക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ ഈ പദ്ധതികൾ എല്ലാം എന്നന്നേക്കുമായി നിർത്തലാകും. ഭാരതത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ ഭരിക്കണം എന്നത് മഹാരാഷ്ട്രയുടെ നന്മയ്ക്ക് ആവശ്യമാണ്.

എത്ര സീറ്റുകൾ ?

160ൽ കുറയാത്ത സീറ്റുകൾ ബിജെപി നേതൃത്വം നൽകുന്ന മഹായുതി മുന്നണിക്ക് ലഭിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏകദേശം 110 ഓളം സീറ്റുകൾ പ്രതിപക്ഷ മുന്നണിക്ക് ലഭിച്ചേക്കാം.
ബാക്കിവരുന്ന സീറ്റുകൾ സ്വതന്ത്രർക്ക് ലഭിച്ചേക്കാം.
എന്തായാലും മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ തന്നെയാവും വീണ്ടും വരിക.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :നിങ്ങൾക്കും പ്രതികരിക്കാം.( നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക: 9322285364 – നിഷ മനോജ് )

Spread the love

Leave a Reply

Your email address will not be published. Required fields are marked *