ഗുരുദേവ ഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമം നടന്നു

മുംബൈ:കർക്കടക മാസ വിശേഷാൽ പൂജകളുടെ ഭാഗമായി ഗുരുദേവ ഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 17 ന് ആരംഭിച്ച വിശേഷാൽ പൂജകൾ, രാമായണ പാരായണം, അന്നദാനം എന്നിവ ആഗസ്റ്റ് 16 വരെ തുടരും.
എന്നും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം. തുടർന്ന് രാമായണ പാരായണം. വൈകീട്ട് 7.15 മുതൽ ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം [അന്നദാനം]. ഭക്തർക്ക് അവരവരുടെ നാളുകളിൽ കർക്കടക പൂജ , അന്നദാനം എന്നിവ നടത്തുന്നതിനുള്ളസൗകര്യം ചെയ്തിട്ടുണ്ട്. രാമായണ മാസാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് ആഗസ്റ്റ് 15 ന് വൈകിട്ട് 7.30ന് സർവൈശ്വര്യ പൂജ ഉണ്ടായിരിക്കും.