മഹാസമാധി ആചരണം: മന്ദിരസമിതി യൂണിറ്റുകളിലും, ഗുരുദേവഗിരിയിലും സമാധി പൂജയും, പ്രസാദ വിതരണവും
നവിമുംബൈ: വിശ്വമഹാ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 97 -മതു മഹാസമാധിദിനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിവിധ പൂജാ പരിപാടികളോടുകൂടി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും സെപ്റ്റംബർ 21 ,ശനിയാഴ്ച ആചരിക്കുന്നു.
ഗുരുദേവഗിരിയിൽ
പുലർച്ചെ 5 .30 നു നടതുറക്കൽ,
6 നു ഗണപതി ഹോമം,
7 നു ഗുരുപൂജ,
9 നു അഖണ്ഡനാമ ജപാരംഭം,
ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം
ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ
3 .15 നു സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം. മഹാസമാധി ദിവസം രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 022 27724095 , 7304085880 .
വസായ് ഗുരുസെന്റിൽ: രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം, ഗുരുഭാഗവത പാരായണം.
3 .20 മുതൽ – 3:30 വരെ മഹാസമാധി പൂജ.
ശേഷം കഞ്ഞിവീഴ്ത്തൽ.ഫോൺ: 9833356861 .
വാശി ഗുരുസെന്റർ: രാവിലെ 7 നു ഗുരുപൂജ, 9 നു ഗുരുകീർത്തനാലാപനം, 11 നു വിളക്കു പൂജ, വൈകീട്ട് 3 നു സമൂഹ പ്രാർഥന, 3 .15 നു സമാധി ഗാനം, 3 .30 മുതൽ കഞ്ഞി വീഴ്ത്തൽ. ഫോൺ: 9869253770 .
നല്ലസോപ്പാറ വെസ്റ്റ്: രാവിലെ 10മണി മുതൽ ഗുരുസെന്ററിൽ സമ്പൂർണ ഗുരുഭാഗവത പാരായണം, ഗുരുപുഷ്‌പാഞ്‌ജലി, സമൂഹ പ്രാർത്ഥന, സമാധി ഗാനാലാപനം. തുടർന്ന് കഞ്ഞിവീഴ്ത്തൽ എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9699140545 .
അംബർനാഥ് , ബദലാപ്പൂർ: രാവിലെ 9 മുതൽ ഗുരു സെന്ററിൽ ഗുരു പൂജ, അഖണ്ഡനാമ ജപം.2 .10 മുതൽ മഹാസമാധി പൂജ, സമൂഹ പ്രാർത്ഥന. 3.15 നു സമാധി പ്രാർത്ഥന, പ്രസാദ വീതരണം .
ഫോൺ: 922652630 .
ഡോംബിവലി- താക്കുർളി: രാവിലെ 7 നു ഗുരുപൂജ, ഒരു മണി മുതൽ ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവകൃതി ആലാപനം. 3 .15 മുതൽ സമാധി പ്രാർഥന, സമാധി പൂജ. ശേഷം കഞ്ഞിവീഴത്തൽ. ഫോൺ: 8850561775 .
സാക്കിനാക്ക : ഗുരുശ്രീ മഹേശ്വര ക്ഷേത്രസന്നിധിയിൽ
രാവിലെ 9 മുതൽ നാരായണ നാമജപം, പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, 3 -20 ന് സമാധി പൂജ, സമാധി ഗാനാർച്ചന തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 9869776018 .
വിലേപാർലെ വെസ്റ്റ് , അന്ധേരി വെസ്റ്റ്, യോഗേശ്വരി, ഗോരേഗാവ് : രാവിലെ 7 നു ഗുരു പൂജയോടെ ആരംഭിക്കുന്നു. ഉച്ചക്ക് ഒന്ന് മുതൽ ഗുരു ഭാഗവതം, അഖണ്ഡനാമ ജപം, ഗുരുദേവ കൃതികളുടെ പാരായണം. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ,3.15 മുതൽ സമാധി പൂജ, സമാധി ഗാനം . 3.30 നു ശേഷം കഞ്ഞി വിതരണം. ഫോൺ: 9820319239 .
കലമ്പോലി: രാവിലെ 10 മുതൽ ഗുരുസെന്ററിൽ ഗുരുദേവ ഭാഗവത പാരായണം, അഖണ്ഡനാമ ജപം, സമൂഹ പ്രാർഥന, 3 .15 നു സമാധി പ്രാർഥന, തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 8879174144 .
ഉല്ലാസ് നഗർ: രാവിലെ 6 .30 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, ഉച്ചയ്ക്ക് 2 മുതൽ അഖണ്ഡനാമ ജപം, 3 മുതൽ സമൂഹ പ്രാർഥന, 3 .15 മുതൽ മഹാ സമാധി പ്രാർഥന. തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 8551963721.
താനെ: രാവിലെ 6 .30 മുതൽ ഗുരു മന്ദിരത്തിൽ ഗണപതി ഹോമം, ഗുരുദേവകൃതി പാരായണം, ഉച്ചയ്ക്ക് 2 മുതൽ അഖണ്ഡനാമ ജപം, 3 മുതൽ സമൂഹ പ്രാർഥന, തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 9769763648 .
ഉൾവെ: രാവിലെ 9 മുതൽ ഗുരുസെന്ററിൽ ഗുരുപൂജ, സമൂഹ പ്രാർഥന, 3 മണിക്ക് സമാധി ഗാനാലാപനം, സമാധി പൂജ. തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 9321251681 .
മീരാറോഡ്, ദഹിസർ, ഭയന്ദർ: രാവിലെ 6 നു നിർമാല്യം, 6 .30 നു പ്രഭാതപൂജ, 11 മുതൽ ഗുരുസഹസ്രനാമാർച്ചന, അഖണ്ഡനാമ ജപം. 3 .20 മുതൽ പ്രണവം, ഗുരുസ്മരണം, ഗുരുഷഡ്‌കം , ഗുരുസ്തവം, ദൈവദശകം, സമാധി ഗാനാലാപനം, ആരതി. 4 നു ഉപവാസ സമർപ്പണം, കഞ്ഞി വീഴ്ത്തൽ. ഫോൺ: 9892884522.
മറ്റു യൂണിറ്റുകളിൽ പൂജാ വിവരങ്ങൾ അറിയുന്നതിന് അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്ന് SNMS ജനറൽ സെക്രട്ടറി അറിയിച്ചു.