മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് / കോൺഗ്രസ്സുമായി ലീഗ് നേതാക്കൾ ചർച്ച നടത്തി
മുംബൈ: ആസന്നമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി മഹാരാഷ്ട്ര മുസ്ലിംലീഗ് നേതാക്കൾ ചർച്ച നടത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പൊളിറ്റിക്കൽ കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും നിർദ്ദേശപ്രകാരം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് എഐസിസി നിരീക്ഷകൻ രമേശ് ചെന്നിത്തല, മഹാരാഷ്ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ആരിഫ് നസീം ഖാൻ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ജനറൽ സെക്രട്ടറി സി എച്ച് അബ്ദുൽ റഹ്മാൻ വർക്കിംഗ് പ്രസിഡണ്ട് ഹാജി റഷീദ് ബാക്കില എ ഐകെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ടി കെ സി മുഹമ്മദലി ഹാജി എഐകെ എം സി സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ എന്നിവർ പങ്കെടുത്തു യോഗ തീരുമാനം ഫോണിലൂടെ സാധിക്കലി തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും രമേശ് ചെന്നിത്തല അറിയിച്ചു.