ബംഗളൂരു കഫേ സ്ഫോടനം: ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
രാമേശ്വരം കഫേ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പ് നിരവധി വീടുകളിലും കടകളിലും എന്‍ഐഎ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം 2 മൊബൈല്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സായ് നാഥിനെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് വിവരം. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം. ഇതിന് പിന്നാലെയാണ് എന്‍ഐഎയുടെ നടപടി.
മാര്‍ച്ച് ഒന്നാം തീയതിയാണ് ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റിരുന്നു.സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ സ്‌ഫോടനക്കേസില്‍ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് ചോദിച്ചു. മതത്തിന്‍റെ പേരില്‍ ബിജെപി പ്രചരിപ്പിക്കുന്ന തീവ്രവാദത്തിന് ഇതില്‍പ്പരം തെളിവുവേണോയെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു എക്‌സിലെ കുറിപ്പിലൂടെ ചോദിച്ചു.