സാഹിത്യവേദിയിൽ മധുനമ്പ്യാർ കവിതകളവതരിപ്പിച്ചു

മുംബൈ: മാട്ടുംഗ ‘കേരളഭവന’ത്തിൽ നടന്ന, മുംബൈ സാഹിത്യവേദിയുടെ ഓഗസ്റ്റ്‌മാസ ചർച്ചയിൽ കവിയും ഗായകനുമായ മധുനമ്പ്യാർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
ചടങ്ങിൽ ഹരിലാൽ അധ്യക്ഷത വഹിച്ചു. കവിതാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ ലിനോദ് വർഗ്ഗീസ് കളത്തൂർ വിനയൻ, ജ്യോതി ലക്ഷ്മി നമ്പ്യാർ, രേഖാ രാജ്, പി എസ് സുമേഷ്, അമ്പിളി കൃഷ്ണകുമാർ, സിപി കൃഷ്ണകുമാർ, സുരേഷ് നായർ, ഇ .ഹരീന്ദ്രനാഥ്, സന്തോഷ് കൊല്ലാറ, മനോജ് മുണ്ടയാട്ട്, പി വിശ്വനാഥൻ, അജിത് ആനാരി, സി എച്ച് ഗോപാലകൃഷ്ണൻ, ജയശ്രീ രാജേഷ്, പ്രേമരാജൻ നമ്പ്യാർ, മുരളി വട്ടേനാട്ട്, അഡ്വ രാജ് കുമാർ , കെ പി വിനയൻ, ഹരിലാൽ തുടങ്ങിവർ പങ്കെടുത്തു.
അഭിപ്രായങ്ങൾക്ക് മധു നമ്പ്യാർ മറുപടി പറഞ്ഞു. കൺവീനർ കെ പി വിനയൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയറിയിച്ചു.