മാധബി ഹാജരായില്ല; സെബിയുടെ പ്രവർത്തനം പരിശോധിക്കാനുള്ള പിഎസി യോഗം മാറ്റി

0

 

ന്യൂഡൽഹി∙  പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണ് പിഎസിയുടെ തലവൻ. ഹിൻഡൻബർഗ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു യോഗം. ഇതേത്തുടർന്ന് യോഗം മാറ്റിവച്ചു.വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇന്നു രാവിലെ മാത്രമാണ് മാധബി അറിയിച്ചതെന്ന് വേണുഗോപാൽ അറിയിച്ചു.

സെബിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ചു രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. മാധബി ബുച്ചും നാല് ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്കു പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ഇരുകൂട്ടരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ഹിൻഡൻബർഗിന്റെ ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *