അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുൾ നാസർ മഅദനിയുടെ ആരാഗ്യ നില ഗുരുതരം. ശക്തമായ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയോടെ മഅദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും , ഓക്സിജന്‍റെ അളവ് പെട്ടെന്ന് താഴുകയും ചെയ്തു. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം മഅദനിയെ പരിശോധിച്ചു വരികയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.