നിലമ്പൂരിൽ മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യാൻ എംഎ ബേബിയെത്തും

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും എത്തും. നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറിയായ എംഎ ബേബി ഉദ്ഘാടനം ചെയ്യും.
ഉപതെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസാധാരണ നീക്കമാണ് സിപിഎം നടത്താൻ പോകുന്നത്. സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല. എന്നാൽ അതിന് നേരെ മറിച്ചാണ് നിലമ്പൂരിൽ നടക്കുക.ഈ മാസം പതിനാറിനാണ് നിലമ്പൂരിൽ എൽഡിഎഫിന്റെ മഹാകുടുംബ യോഗങ്ങള്‍ നടത്തുക.