എം ശ്രീക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം

0
sdpi changanassery

ചങ്ങനാശേരി : പി എം ശ്രീക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട പി എം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് അൽത്താഫ് ഹസ്സൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രകടനത്തിൽ എസ്‌ ഡി പി ഐ പായിപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനീഷ് പി എ, സെക്രട്ടറി ഷാനവാസ്‌ സലിം, ട്രഷറര്‍ അൻസാരി പി യൂ, തിരുവല്ല മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ സലിം, മണ്ഡലം കമ്മിറ്റി അംഗം അബ്ദുൽ വാഹിദ്, ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി അംഗം അജ്മൽ കെ എസ്‌ തുടങ്ങിയവർ പങ്കെടുത്തു. പ്രകടനം ബെതേൽപടിയിൽ നിന്നും ആരംഭിച് പായിപ്പാട് കവലയിൽ സമാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *