“എഴുത്തുകാരെ ആദരിക്കുന്നവർ വായനക്കാരേയും ആദരിക്കണം ” ഡോ.എം.രാജീവ് കുമാർ

0

 

 

മാട്ടുംഗ :എഴുത്തുകാരെ ആദരിക്കുന്നതോടൊപ്പം അത് ആസ്വദിച്ചു വായിക്കുന്ന സ്ഥിരം വായനക്കാരെയും ആദരിക്കണമെന്ന് നിരൂപകനുംപ്രശസ്‌ത സാഹിത്യകാരനുമായ ഡോ.എം.രാജീവ്കുമാർ.
എഴുത്തുകാരന്റെ ധർമംവായനക്കാരെ ആകർഷിപ്പിക്കുകഎന്നതാണെന്നും വലുപ്പചെറുപ്പത്തിലല്ല എഴുത്തിലെ ആസ്വാദനഘടകത്തിൻ്റെ വ്യാപ്തിക്കനുസരിച്ചാണ് ഒരാൾ മഹത്വവൽക്കരിക്കപ്പെടുന്നതെന്നും ഡോ. എം.രാജീവ് രാജീവ് കുമാർ അഭിപ്രായപ്പെട്ടു.
മാട്ടുംഗ ‘കേരളഭവന’ത്തിൽ നടന്ന മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചയിൽ മുഖ്യാതിഥി ആയി പങ്കെടുത്ത്  ‘സാഹിത്യ വായന ഇന്ന് ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം .മലയാള സാഹിത്യത്തില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷവും തല ഉയര്‍ത്തി നില്‍ക്കുന്ന പ്രധാനപ്പെട്ട പല കൃതികളും സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെ ആണ് വായനക്കാരില്‍ എത്തിയത് എന്നു അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി പറഞ്ഞു .

 “വായിക്കപ്പെടാത്തതും ക്ലിഷ്ടത ഉള്ളതും ആയ പല കൃതികളും നിരൂപകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ആദ്യ വർഷം തന്നെ അര ലക്ഷം വായനക്കാരെ കൊണ്ട് വായിപ്പിച്ച മലയാള രചകള്‍ സാഹിത്യ നിരൂപകരുടെ പരാമര്‍ശങ്ങള്‍ നേടാതെ പോകുന്ന അവസ്ഥയാണിന്ന് . മുംബയിലെ എഴുത്തുകാരുടെ രചനകള്‍ നഗര ജീവിതത്തെ അടിസ്ഥാനം ആക്കി ഉള്ളതായി മാറുന്നു എന്നത് വളരെ ആശാവഹം ആയ മാറ്റം ആണ്”   അദ്ദേഹം പറഞ്ഞു .
പുതിയ സാങ്കേതിക വിദ്യകള്‍, വായനയ്ക്ക് പുത്തന്‍ തലങ്ങള്‍ നല്കുന്നു. ഓഡിയോ ബുക്ക് , ഡിജിറ്റല്‍ വായന തുടങ്ങി പലതും അച്ചടിച്ച പുസ്തകങ്ങളെ പോലെ , സാഹിത്യ വായനയ്ക്കു സഹായകം ആകുന്നു . ഇതിഹാസങ്ങളെയും, ചരിത്രത്തെയും ആശ്രയിച്ചുകൊണ്ട് നടത്തുന്ന പല രചനകളും അപനിര്‍മ്മിതികള്‍ ആയി മാറുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഒരു പക്ഷേ ഇന്നതെ പല പ്രധാന സാഹിത്യ കൃതികളും വരും കാലത്ത് അപക്വം ആയി മാറിയേക്കാം. കാലാതിവര്‍ത്തിയും സാര്‍വ ലൌകികവും ആയ രചനകള്‍ ആണ് ദശാബ്ദങ്ങള്‍ കഴിഞ്ഞും ഓര്‍മ്മിക്കപ്പെടുന്നത് .
തൻ്റെ പുസ്തകശാലയിൽ (പരിധി )വരുന്നവരോട് എന്തുകൊണ്ട് ഓൺലൈനിൽ വായിക്കുന്നില്ല എന്ന ചോദിച്ചപ്പോൾ പുസ്തകം വായിക്കുന്ന അനുഭൂതി ഓൺലൈൻ വായനയിലൂടെ ലഭിക്കുന്നില്ലെന്നും പുസ്തകമായുള്ള ഒരു നേരിട്ട ബന്ധം( പുസ്തകത്തിന്റെ കെട്ടും മട്ടും മണവും തുടങ്ങിയ ഘടകങ്ങൾ) വായനയിൽ ലഭിക്കുന്നില്ലെന്നുമാണ് തനിക്കറിയാൻ കഴിഞ്ഞതെന്ന് ഓണലൈൻ വായനാ ശീലങ്ങളെ കുറിച്ച് പ്രതിപാദിക്കവേ അദ്ദേഹം വെളിപ്പെടുത്തി.
കഥയെഴുത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ രാജീവ്കുമാർ വിശദമായി സദസ്സിനെ അറിയിച്ചു.
ഒരു കഥ എഴുതുമ്പോൾ അതിലെ കഥാ ബീജം പ്രധാനമാണെന്നും അത് അചുംബിത കഥ യാവണെമെന്നും
ആദ്ദേഹം പറഞ്ഞു .നല്ല ഒരു പ്രമേയം ഉണ്ടെങ്കിൽ അത് രചനയെ മികച്ചതാക്കുമെന്നും കഥയ്ക്ക് ഒരു സ്വരൂപമുണ്ടായാൽ പിന്നെ ആഖ്യാനരീതി യാണ് കഥയുടെ മറ്റൊരു പ്രധാനഘടകം എന്നും വിശിഷ്ട പദരചനകളാണ് കഥയെഴുത്തെന്നും എഴുത്തിന്റെ അമ്പത് വർഷങ്ങൾ ആഘോഷിച്ച രാജീവ്കുമാർ പറഞ്ഞു.
ആഖ്യാനരീതികൾ എങ്ങനെ യായിരിക്കണമെന്നറിയാൻ എം.ടി. യുടെ ഒരോ കഥകളും എടുത്തു പരിശോധിച്ചാൽ മതിയെന്നും ഒരോ കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയാണ് എം.ടി. പലപ്പോഴും കഥരചന നടത്തിയിട്ടുളളതെന്നും നീണ്ടപഠനത്തിന്റെ ഭാഗമായി എം.ടി.യുടെ കഥാപ്രപഞ്ചത്തിലൂടെ സഞ്ചരിച്ച തനിക്ക് ആധികാരികമായി ഇത് പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേദി കൺവീനർ കെപിവിനയൻ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു.

മുരളി വട്ടേനാട്ട് സ്വന്തം കഥകൾ (മായ, ആദികാലം)വേദിയിൽ അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ
സി പി കൃഷ്ണകുമാർ,കെ. രാജൻ , ഇന്ദിരാ കുമുദ്, ഹരിലാൽ, രേഖാ രാജ്, മനോജ് മുണ്ടയാട്ട്, എം ജി അരുൺ,
അമ്പിളി കൃഷ്ണകുമാർ, സജീവൻ, ഗോവിന്ദനുണ്ണി, സുമേഷ്, വിശ്വനാഥൻ, കെ.വി എസ് നെല്ലുവായ്, വിക്രമൻ, പി ഡി ബാബു, ഹരീന്ദ്രനാഥ്, മധു നമ്പ്യാർ , മായാ ദത്ത്, രാജേന്ദ്രൻ ബി തുടങ്ങിയവർ കഥകളെ വിലയിരുത്തി സംസാരിച്ചു. മുരളി വട്ടേനാട്ട് അഭിപ്രായങ്ങൾക്ക് മറുപടി നൽകി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *