എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാം പഠിക്കാം എംജിയിൽ
എംജി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആൻഡ് നാച്യുറോപ്പതി നടത്തുന്ന 2–വർഷ എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാമിലെ പ്രവേശനത്തിനു തപാലിലുള്ള അപേക്ഷ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസ്റൂം, ഓൺലൈൻ എന്നിവ ചേർന്ന രീതിയിലാണു പരിശീലനം.എൻട്രൻസ് പരീക്ഷ, യോഗ്യതാപരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മികവു നോക്കിയാണു സിലക്‌ഷൻ. 2 വർഷത്തേക്ക് ആകെ ഫീസ് 70,465 രൂപ. അപേക്ഷാഫീ 500 രൂപ. വെബ്സൈറ്റ്: www.cyn.mgu.ac.in. ഫോൺ: 9447569925.