ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണം; പ്രതിഭാസം 100 വർഷങ്ങൾക്ക് ശേഷം
ന്യൂഡൽഹി: രാജ്യം ഹോളി ആഘോഷങ്ങളിലേക്ക് കടക്കുന്നതിനിടെ അപൂർവ പ്രതിഭാസമായ ചന്ദ്രാഗ്രഹണം നടക്കാൻ പോകുന്നു. ഹോളി ദിവസമായ മാർച്ച് 25ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. എന്നാൽ ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്ന റിപ്പോർട്ട്.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാവിലെ 10.23നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. 100 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പ്രതിഭാസം എത്തുന്നത്.
ലോകത്തിൻ്റെ പല ഭാഗങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. മെക്‌സിക്കോ സിറ്റി, അനാദിർ, സുവ, നസാവു, സാൻ ജുവാൻ, ന്യൂയോർക്ക്, മോണ്ടെവീഡിയോ, കിംഗ്‌സ്റ്റൺ, റിയോ ഡി ജനീറോ, ടെഗുസിഗാൽപ, ഓക്ക്‌ലാൻഡ്, സിഡ്‌നി, ബ്യൂണസ് അയേഴ്‌സ്, അസുൻസിയോൺ, ബൊഗോട്ട, ഗ്വാട്ടിമാല എന്നി നഗരങ്ങളാകും പ്രധാനമായും ചന്ദ്രഗ്രഹണത്തിന് സാക്ഷ്യംവഹിക്കുക. സിറ്റി, ലിമ, സാൻ്റോ ഡൊമിംഗോ, മനാഗ്വ, സാൻ സാൽവഡോർ, ലാ പാസ്, സാൻ്റിയാഗോ, കിരീടിമതി, ഹവാന, കാരക്കാസ്, റെയ്‌ക്‌ജാവിക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ നഗരങ്ങളിലും ചന്ദ്രഗ്രഹണം അനുഭവപ്പെടും.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലായി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.പിന്നാലെ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കും. എന്നാൽ മാർച്ച് 25ലെ ചന്ദ്രഗഹണത്തിൽ ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ എത്തില്ല. അതിനാൽ ഈ പ്രതിഭാസം പെൻബ്രൽ ചന്ദ്രഗ്രഹണം എന്നാണ് അറിയപ്പെടുക. അയർലൻഡ്, ബെൽജിയം, സ്പെയിൻ, ഇംഗ്ലണ്ട്, സൗത്ത് നോർവേ, ഇറ്റലി, പോർച്ചുഗൽ, റഷ്യ, ജർമനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, നെതർലൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളിൽ പെൻബ്രൽ ചന്ദ്രഗ്രഹണം ദൃശ്യമാകും.
പെൻബ്രൽ ചന്ദ്രഗ്രഹണം ഇന്ത്യയിലെ ഹോളി ആഘോഷത്തെ ഒരുതരത്തിലും ബാധിക്കില്ല. ജ്യോതിഷ വിശ്വാസമനുസരിച്ച് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് അശുഭകരമാണെന്നാണ് പറയാറ്. ശാന്തതയുടെയും സംവേദനക്ഷമതയുടെയും പ്രതീകമായ ചന്ദ്രൻ. ഒരു ദോഷകരമായ ഗ്രഹത്തിൻ്റെ സ്വാധീനത്തെ അഭിമുഖീകരിക്കുന്നതിനാൽ ജ്യോതിഷപരമായി ഇത് പ്രതികൂല അനുഭവമായിട്ടാണ് കണക്കാക്കുന്നത്. ഏപ്രിൽ 28ന് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കാനിരിക്കെയാണ് പെൻബ്രൽ ചന്ദ്രഗ്രഹണം എത്തുന്നത്.