ലുലു ഹൈപ്പർമാർക്കറ്റിൽ : റമദാൻ സ്പെഷൽ പ്രമോഷൻ
കുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ ആരംഭിച്ചു. അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ പരമ്പരാഗത ‘റമദാൻ സൂഖ്’ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ കുവൈത്തിലെ പ്രമുഖ ചാരിറ്റി ഗ്രൂപ്പുകളായ നമാ ചാരിറ്റി, ഖവാഫിൽ ചാരിറ്റി, ഇസ്‌ലാമിക് കെയർ സൊസൈറ്റി, വാസ്മ് അഹ്ൽ അൽ ഖൈർ, അൽ നജാദ് ചാരിറ്റി പ്രതിനിധികളും ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
എക്‌സ്‌ക്ലൂസിവ് ചാരിറ്റി ഗിഫ്റ്റ് കാർഡ് പ്രകാശനവും നടന്നു. ഷോപ്പർമാർക്ക് പൂർണ റമദാൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന 10 ദീനാറിന്റെ സാധാരണ കിറ്റ്, 15 ദീനാറിന്റെ പ്രീമിയം എന്നീ റമദാൻ കിറ്റുകളും പുറത്തിറക്കി. സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവങ്ങളും മത്സരാധിഷ്ഠിത വിലകളിൽ പ്രീമിയം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരവും പ്രമോഷൻ കാലയളവിൽ ഒരുക്കിയിട്ടുണ്ട്.
സ്‌പെഷൽ പ്രമോഷന്റെ ഭാഗമായി ആകർഷകമായ ഓഫറുകളോടെ ഈന്തപ്പഴ ഉത്സവം, ബിഗ് ടിവി മജ്‌ലിസ്, റമദാൻ ഹോം ഫെസ്റ്റ് തുടങ്ങിയവയും പ്രത്യേകതയാണ്. ആരോഗ്യകരമായ റമദാൻ എന്ന ലക്ഷ്യത്തിൽ ഓർഗാനിക്, വെഗൻ, അലർജി രഹിത ഉൽപന്നങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ‘റമദാൻ നൈറ്റ്‌സ്’ ഉത്സവവും പ്രമോഷന്റെ ഭാഗമാണ്.