കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യും
കോട്ടയം: അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയം മണിപ്പുഴയിൽ സജ്ജമായിരിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാൾ നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്.
രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും, ലുലു കണക്ടും തയ്യറാണ്. ഇതിന് പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകളും കോട്ടയം ലുലു മാളിൽ മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ സജ്ജമായിക്കഴിഞ്ഞു.