കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ കുപ്രസിദ്ധ കുറ്റവാളിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ : എറണാകുളം സ്വദേശിയായ രണ്ട് ചെറുപ്പക്കാരെ ഹോക്കി സ്റ്റിക്ക് കൊണ്ട് മൃഗീയമായി മർദ്ദിച്ച സംഭവത്തിൽ മാരാരിക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ ഒന്നാം പ്രതി കുപ്രസിദ്ധ കുറ്റവാളി പോലീസിന്റെ പിടിയിലായി. മാരാരികുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ മദ്യപിക്കാനെത്തിയ എറണാകുളം സ്വദേശികളുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും മൃഗിയമായി മർദ്ദിക്കുകയും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ എറണാകുളം സ്വദേശിയുടെ തലയ്ക്ക് പരിക്കേൽക്കുകയും കൈവിരലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഒന്നാം പ്രതിയും അർത്തുങ്കൽ, മാരാരിക്കുളം പോലീസ് സ്റ്റേഷനുകളിലായി നരഹത്യ ശ്രമം, കഠിന ദേഹോപദ്രവം, മാരകായുധം കൈവശം വെയ്ക്ക്ൽ ഉൾപ്പെടെ 9 ക്രൈം കേസ്സുകളിൽ പ്രതിയുമായ കുപ്രസിദ്ധ കുറ്റവാളി ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 18 ൽ ചെത്തി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സിജു എന്നു വിളിക്കുന്ന അലോഷ്യസിനെയാണ് മാരാരിക്കുളം പോലീസ് ഇന്നേ ദിവസം 21-11-2025 സാഹസികമായി അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തിന് ശേഷം ഒരു മാസമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതി തോപ്പുപടിയിലുള്ള ഒളിസങ്കേതത്തിലുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം പോലീസ് സഹാസികമായി കീഴ്പെടുത്തികുയായിരുന്നു. നിലവിൽ പ്രതി അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ കാപ്പാ ആക്ട് പ്രകാരമുള്ള നടപടി നേരുടുന്നയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുള്ളതാണ്. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പി.കെ യുടെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസെപ്കടർ ചന്ദ്രബാബു, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്.ആർ.ഡി, ജിന്റോ.സി.ചാക്കോ, മണികണ്ഠൻ, ബൈജു എന്നീവർ ഉൾപ്പെട്ട പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
