ശരീരഭാരം എളുപ്പം കുറക്കാൻ ഓട്സ് ഇങ്ങനെ കഴിക്കൂ
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമായ ഓട്‌സ്. രാത്രിയിൽ ഓട്സ് കുതിർക്കാൻ വയ്ക്കുക. ശേഷം ബ്രേക്ക്ഫാസ്റ്റായി കുതിർത്ത ഓട്സ് കഴിക്കാവുന്നതാണ്. നാരുകൾ അടങ്ങിയ ഓട്സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്‌സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. ഓട്‌സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ഓട്സ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം ചെറുക്കാനും ഓട്സ് ഉത്തമമാണ്. സോലുബിൾ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്‌തുക്കൾ പ്രമേഹത്തെ നിയന്ത്രിക്കും. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന അന്നജത്തെ എളുപ്പം ദഹിപ്പിക്കാത്തതിനാൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാതിരിക്കാൻ സഹായിക്കും. ഓട്‌സ് കുതിർത്ത് കഴിക്കുന്നത് ദിവസം മുഴുവൻ സുസ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. കുതിർത്ത റോൾഡ് ഓട്സ് ചിയ വിത്തുകൾ, ഉണക്കമുന്തിരി, ബദാം, കുങ്കുമപ്പൂവ്, ഏലയ്ക്ക, പാൽ എന്നിവ ചേർത്ത് കഴിക്കുന്നത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാതഭക്ഷണമാണ്. ഓട്‌സ് പാലും വാഴപ്പഴവും ഒരു സ്പൂൺ നിലക്കടല പൊടിച്ചതും വെണ്ണയും ചേർത്ത് കഴിക്കുന്നത് മികച്ചൊരു ലഘു ഭക്ഷണമാണ്.