പാഞ്ഞെത്തിയ ലോറി നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറി ഇടിച്ചുകയറി അപകടം; രണ്ടര വയസുകാരൻ മരിച്ചു
കോഴിക്കോട്: കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടത്തിൽ ഒരു മരണം, 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരനാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറിയാണ് അപകടം.സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് ഗുരുതര പരുക്കെറ്റിട്ടുണ്ട്.
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ദിശയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ അമിത വേഗതയിലെത്തിയ ലോറി ഇടിച്ചു കയറുകയായിരുന്നു.കാറിന് പുറത്ത് നിന്ന ആളുകൾക്കാണ് ഗുരുതര പരിക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിപ്പു.