ഗൂഢാലോചന സംശയിക്കുന്നത് സ്വാഭാവികം -സജി നന്ത്യാട്ട് ; നിവിന്റെ ഭാ​ഗത്ത് ശരിയുണ്ടെന്ന് തോന്നുന്നു

0

നിവിൻ പോളിയ്ക്കെതിരായ ലൈം​ഗിക പീഡന പരാതിക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതാണെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ഇതിനുപിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാൻപറ്റില്ല. നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം, ആരോപണം വന്നപ്പോൾത്തന്നെ വാർത്താ സമ്മേളനംവിളിച്ച് അദ്ദേഹം സധൈര്യം മുന്നോട്ടുവന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.

നിവിൻ പോളിയുടെ ഭാ​ഗത്ത് ശരിയുണ്ടെന്ന് തോന്നുന്നുവെന്ന് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിവിനെതിരെ പരാതിയുമായെത്തിയവർ പറഞ്ഞതെല്ലാം നമ്മൾ കണ്ടതും കേട്ടതുമാണ്. ഉറക്കപ്പിച്ചിൽ പറഞ്ഞു എന്നൊക്കെയാണ് അവർ ആരോപിച്ചത്. അതിൽനിന്നൊക്കെ പൊതുസമൂഹത്തിന് ഈ വിഷയത്തിൽ ഏകദേശ ധാരണ വന്നിട്ടുണ്ട്. നിവിൻ പോളിക്കും മൗലികാവകാശമുണ്ടല്ലോ. അദ്ദേഹവും ഒരു മനുഷ്യനാണല്ലോ എന്ന് സജി പറഞ്ഞു.

“തന്നെ ഇടിച്ചുതാഴ്ത്താനുള്ള ​ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹത്തിന് തോന്നുന്നത് സ്വാഭാവികമാണ്. താൻ നിരപരാധിയാണെന്ന് നിവിൻ പോളിക്കറിയാം. തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ നിയമത്തിന്റെ വഴി തേടുമ്പോൾ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ല.” സജി നന്ത്യാട്ടിന്റെ വാക്കുകൾ.

തനിക്കെതിരായ പീഡനപരാതിയിൽ വിശമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതിൽ ​ഗുരുതരമായ ​ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവർതന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *