ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർണ്ണമായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി ജനവിധി തേടുന്ന റായ്ബറേലിയടക്കം പതിന്നാല് മണ്ഡലങ്ങൾ യുപിയിൽ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട അവസരത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി.
അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് ഉള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് സജ്ജമാക്കിയത്. പോളിംഗ് രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ വോട്ടെടുപ്പ് ഉണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ പതിമൂന്ന് സീറ്റുകളിലും, യു പിയിലെ പതിനാലിടത്തും ഏറെ വാശിയോടെയാണ് പ്രചാരണം അഞ്ചാം ഘട്ടത്തിൽ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പടെ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുക. ഈ ഘട്ടത്തിൽ യുപിയിലെ ലക്നൗ, അയോധ്യ, റായ്ബറേലി, കെ സർഗഞ്ച്, അമേഠി എന്നി മണ്ഡലങ്ങളും പോളിംഗ് ബൂത്തിൽ എത്തും.
കഴിഞ്ഞ വട്ടം ഈ 14 മണ്ഡലങ്ങളിൽ ബിജെപി പതിമൂന്നും സ്വന്തമാക്കിയിരുന്നു. പ്രാദേശിക വിഷയങ്ങൾ ചർച്ചയാകുന്നത മറികടയ്‌ക്കാൻ എല്ലാ നീക്കവും ബി ജെ പി നേതാക്കൾ പ്രചാരണഘടക്കത്തിൽ ഇറക്കി. അയോധ്യ ക്ഷേത്രം ബുൾഡോസർ കൊണ്ട് കോൺഗ്രസ് തകർക്കുമെന്ന് ആഹ്വാനം ചെയ്തപ്പോൾ അധികാരത്തിൽ എത്തിയാൽ ആറ് മാസം കൊണ്ട് പാക് അധീനിവേശ കശ്മീർ തിരികെ പിടിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന.