ലോക്സഭാ സമ്മേളനത്തില്‍ മുഴുവന്‍ ഹാജരുമായി രണ്ട് എംപിമാര്‍. ആദ്യ അഞ്ച് പേരില്‍ എന്‍.കെ. പ്രേമചന്ദ്രനും
ന്യൂ ഡൽഹി: പതിനേഴാം ലോക്സഭാ സമ്മേളനത്തില്‍ ഫുള്‍ ഹാജരുമായി രണ്ട് എംപിമാര്‍. ബിജെപി അംഗങ്ങളായ മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയുമാണ് സഭാസമ്മേളനത്തില്‍ പൂര്‍ണമായി പങ്കെടുത്ത രണ്ട് അംഗങ്ങള്‍. 274 ദിവസങ്ങളിലായാണ് പതിനേഴാം ലോക്സഭാ സമ്മേളനം നടന്നത്. സഭയില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആദ്യ അഞ്ച് പേരില്‍ ഒരാള്‍ കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രനാണ്.
മോഹന്‍ മാണ്ഡവിയും ഭാഗീരഥ് ചൗധരിയും ആദ്യതവണയാണ് അംഗങ്ങളാവുന്നത്. ഇരുവരുടെയും ഇരിപ്പടം പാര്‍ലമെന്റില്‍ അടുത്തടുത്തായിരുന്നു. ഛത്തീസ്ഗഡിലെ കാങ്കറിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് മാഹന്‍ മാണ്ഡവി. കോവിഡ് കാലത്തും മാണ്ഡവി ലോക്സഭയില്‍ എത്തിയിരുന്നു. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള ഭഗീരഥ് ചൗധരിയാണ് നൂറ് ശതമാനം ഹാജരുള്ള രണ്ടാമത്തെയാള്‍.