മുന്നണി സ്ഥാനാർഥികൾ അപരന്മാരുടെ ഭീഷണിയിൽ
വടകരയിൽ അപരൻമാരുടെ ഭീഷണി. മുന്നണി സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്ക് എതിരാളിയായി മൂന്ന് അപരന്മാർ. അതോടൊപ്പം ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി സ്ഥാനാർത്ഥികളും അപരഭീഷണി നേരിടുന്നു.എളമരം കരിമീനും എം കെ. രാഘവനും മൂന്ന് അപരൻമാരാണ് ഉള്ളത്.
കോട്ടയത്ത് അപരനായി പത്രിക നൽകിയവരിൽ സിപിഎം നേതാവുമുണ്ടെന്നതും ശ്രദ്ധേയം. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായുള്ളത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നൽകിയ മറ്റൊരു അപരൻ.