കേരളത്തിൽ 18 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൂട്ട്

0

തിരുവനന്തപുരം : സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) റിപ്പോർട്ട് പ്രകാരം കേരള സർക്കാരിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു ഇവ സംരക്ഷിക്കുന്നതിൽ സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന സൂചനയാണു നൽകുന്നത്.പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനു പകരം അവയെ ലാഭത്തിലാക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നിരിക്കെ 18 സ്ഥാപനങ്ങൾ പൂട്ടുന്നത്.

ബജറ്റിൽ സ്വകാര്യ മൂലധന നിക്ഷേപത്തിനു മുൻഗണന നൽകുന്നതിനാൽ പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ കൈവിടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ലാഭത്തിൽ ഒന്നാമതോ രണ്ടാമതോ എത്താറുള്ള ബവ്റിജസ് കോർപറേഷനാകട്ടെ എട്ടാം സ്ഥാനത്തതാണ്.പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം വരുമാനം കൊണ്ടു പ്രവർത്തിക്കണമെന്നതാണു ധനവകുപ്പിന്റെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *