നാട്ടുകാരും പൊലീസും കാഴ്ചക്കാരായി, റോഡിൽ കിടന്നത് അരമണിക്കൂർ; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം∙ അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിനു സമീപമാണ് അപകടം നടന്നത്. മഴയത്ത് ബൈക്ക് തെന്നി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് എത്തിയത് അരമണിക്കൂറിനുശേഷമാണ്. തലച്ചോറിലുണ്ടായ രക്തസ്രാവം കാരണമാണ് മരണം സംഭവിച്ചത്. 108 ആംബുലൻസിന്റെ സമരം നടക്കുന്നതിനാൽ വാഹനം എത്താൻ വൈകിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസും നാട്ടുകാരും കാഴ്ച്ചക്കാരായി നിന്നതാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.