ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലേഡ് ഷെഡ്ഡിങ്ങല്ലാതെ വേറെ മാർഗമില്ലെന്നും വൈദ്യുതി മന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു.