ലോക്‌സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി:മോദി വാരണാസിയില്‍.
ന്യൂഡല്‍ഹി: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് . പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് മത്സരിക്കും. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. വാരാണസിയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്. ന്യൂഡല്‍ഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത വാര്‍ത്താ സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ദെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍;
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോഡ് – എം എൽ അശ്വനി
പാലക്കാട് – കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
ത്രിശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനിൽ ആന്റണി
വടകര – പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
മലപ്പുറം – ഡോ അബ്ദുൽ സലാം
പൊന്നാനി – നിവേദിത സുബ്രമണ്യം
കേന്ദ്ര നേതൃത്വം നേരിട്ടാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. ഇതിൽ സംസ്ഥാന നേതൃത്വത്തിന് അഭിപ്രായങ്ങൾ അറിയിക്കാമെന്നു മാത്രം. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും അനന്തപുരിയിൽ രാജീവുമാണ് കേരളത്തിൽ മത്സരിക്കുന്നത് രണ്ട് മന്ത്രിമാർ.