കുവൈറ്റിലെ തീപിടിത്തം; ലോക കേരള സഭ പൊതുസമ്മേളനമില്ല
തിരുവനന്തപുരം: കുവൈറ്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. എന്നാല്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കി 14, 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്‍ക്കാരിനോട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
മരിച്ചവരിലേറെയും മലയാളികളാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.ഇന്ന് പുലര്‍ച്ചെയാണ് മം?ഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേര് ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരില്‍ 11 പേര് മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ രണ്ട് ഫിലിപ്പൈന്‍ സ്വദേശികള്‍.
ഓരോ പാകിസ്താന്, ഈജിപ്ഷ്യന്‍ സ്വദേശികളും മരിച്ചതായാണ് വിവരം. 16 പേരെ തിരിച്ചറിയാനുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ?ഗ്യാസിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടര്‍ന്ന സാഹചര്യത്തില്‍ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ?ഗുരുതര പരിക്കേറ്റ് ഇവരില്‍ പലരും ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ മരിച്ചതായും വിവരമുണ്ട്. തീപടര്‍ന്നപ്പോഴുണ്ടായ വിഷ പുകത ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്