ലോകകേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: ദക്ഷിണ കുവൈറ്റിലെ  മംഗഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബാം​ഗങ്ങളെ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. “ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാ​ഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം.  മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ മാറ്റിവെയ്ക്കണമെന്ന്” ചെന്നിത്തല സർക്കാരിനോട് ആവശ്യപെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *