LKMA ‘അക്ഷരശ്രീ- 2025 ‘പുരസ്ക്കാരം TG വിജയകുമാറിന് സമ്മാനിച്ചു

കല്യാൺ :ലോക് കല്യാൺ മലയാളി അസോസിയേഷൻ്റെ ‘അക്ഷരശ്രീ പുരസ്ക്കാരം’ പ്രമുഖ വ്യവസായിയും സാഹിത്യകാരനും സാഹിത്യഅക്കാദമി അവാർഡു ജേതാവുമായ TG വിജയകുമാറിന്, മുഖ്യാതിഥി ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് സ്‌കൂൾ ആൻഡ് ഡോ.ഡേവിഡ് സ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഉമ്മൻ ഡേവിഡ് സമ്മാനിച്ചു. അസോസിയേഷൻ്റെ പത്തൊമ്പതാമത് വാർഷിക ആഘോഷ ചടങ്ങായ ‘ശ്രുതിക’യിൽ വെച്ചാണ് പുരസ്ക്കാരം സമ്മാനിച്ചത്.
കല്യാൺ വെസ്റ്റ് കെസി ഗാന്ധി സ്‌കൂളിൽ വെച്ച് നടന്ന ആഘോഷ പരിപാടികളിൽ അസ്സോസിയേഷൻ വനിതാവിഭാഗം അവതരിപ്പിച്ച മെഗാ തിരുവാതിര , LKMAയുടെ നൃത്ത പഠനക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്യനൃത്തങ്ങൾ , കല്യാൺ സാരഥിയുടെ ഗാനമേള ,മിമിക്‌സ് നടന്നു .
കല്യാൺ ഈസ്റ്റ് , ലോക് ധാരയിലെ സമാജ്‌മന്ദിർ ഹാളിൽ വെച്ചു നടന്ന കുട്ടികൾക്കുവേണ്ടിയുള്ള സംവാദ പരിപാടിയായ ‘കളിത്തട്ട് ‘ൽ ടിജി വിജയകുമാർ കുട്ടികളുമായി സംവദിച്ചു .
സംഘടനയുടെ ഭാരവാഹികളായ വിജയകുമാർ ,മുരളീധരൻ ,മധുസൂദനൻ ,പ്രമോദ് ,രാജേഷ് പണിക്കർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്തം നൽകി .ബിജെപി നേതാവ് നാനാ സൂര്യവംശി ,മാധ്യമ പ്രവർത്തകൻ പ്രേംലാൽ ,റിഥം സന്തോഷ് ,എഴുത്തുകാരികളും അസ്സോസിയേഷൻ അംഗങ്ങളുമായ രേഖാരാജ് ,അമ്പിളി കൃഷ്ണകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
പ്രസാദ് ഷൊറണ്ണൂർ അവതാരകനായിരുന്നു.