LKMA വാർഷികാഘോഷവും ‘അക്ഷരശ്രീ’ പുരസ്‌കാര ദാനവും നാളെ
കല്യാൺ :ലോക് കല്യാൺ മലയാളി അസോസിയേഷൻ്റെ പത്തൊമ്പതാമത് വാർഷികം നാളെ(ഞായർ ) കല്യാൺ വെസ്റ്റിലുള്ള ഡി- മാർട്ടിന് എതിർവശമുള്ള കെസി ഗാന്ധി സ്‌കൂളിൽ വെച്ച് ആഘോഷിക്കും .വൈകുന്നേരം നാലുമണിമുതൽ പരിപാടികൾ ആരംഭിക്കും.അസ്സോസിയേഷൻ വനിതാവിഭാഗം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര,ആഘോഷത്തിലെ പ്രധാന ഇനമാണ്.
LKMAയുടെ നൃത്ത പഠനക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്യനൃത്തങ്ങൾ , കല്യാൺ സാരഥിയുടെ ഗാനമേള ,മിമിക്‌സ് എന്നിവ ഉണ്ടായിരിക്കും . സംഘടനയുടെ ഈ വർഷത്തെ ‘ അക്ഷരശ്രീ പുരസ്ക്കാരം’ എഴുത്തുകാരനും വ്യവസായിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ടിജി വിജയകുമാറിന് ചടങ്ങിൽ വെച്ചു സമ്മാനിക്കും.
നാളെ (ഞായർ )രാവിലെ 10 മണിക്ക്, കുട്ടികൾക്കുവേണ്ടിയുള്ള സംവാദ പരിപാടിയായ ‘കളിത്തട്ട് ‘കല്യാൺ ഈസ്റ്റ് ,ലോക് ധാരയിലെ സമാജ്‌മന്ദിർ ഹാളിൽ വെച്ചുനടക്കും.അക്ഷരശ്രീ പുരസ്‌കാരജേതാവ് ടിജി വിജയകുമാർ കുട്ടികളുമായി സംവദിക്കും.