ഡോംബിവ്ലിയില്‍ സാഹിത്യോത്സവം നാളെ

0

മുംബൈ: കേരളീയ സമാജം ഡോംബിവലിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘കഥാകാലം 2025’ സാഹിത്യോത്സവം നാളെ (ഞായറാഴ്ച) രാവിലെ 09.45 മുതല്‍ മോഡല്‍ കോളേജ് (കമ്പൽ പാഡ-ഡോംബിവ്‌ലി ഈസ്റ്റ് ) ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാമജം പ്രസിഡന്റ് ഇ. പി. വാസുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ സ്വാഗതം പറയും . ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയേല്‍, പ്രശസ്ത കവി കല്‍പറ്റ നാരായണന്‍, കഥാകൃത്ത് വി ആര്‍ സുധീഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രേമന്‍ ഇല്ലത്ത് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന ‘മുകുന്ദപര്‍വ്വ’ത്തിൽ മുകുന്ദൻ്റെ കഥാലോകം ചര്‍ച്ച ചെയ്യും . പ്രബന്ധാവതരണം: പ്രമുഖ കഥാകൃത്ത് സുരേഷ് വര്‍മ്മ . വി ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കല്‍പറ്റ നാരായണന്‍ ചര്‍ച്ച നയിക്കും. ജി വിശ്വനാഥന്‍, ജോയ് ഗുരുവായൂര്‍ എന്നിവര്‍ പങ്കെടുക്കും. എം. മുകുന്ദന്‍ മറുപടി പറയും.

ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്ന ‘വി ആര്‍ സുധീഷിന്റെ കഥകളുടെ 50 വര്‍ഷം’ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.നോവലിസ്റ്റ് സി പി കൃഷ്ണകുമാര്‍ പ്രബന്ധം അവതരിപ്പിക്കും. രാജേന്ദ്രന്‍ കുറ്റൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വി ആര്‍ സുധീഷ് മറുപടി പറയും.

മൂന്ന് മണിക്ക് ആരംഭിക്കുന്ന ‘മുംബൈ കഥകള്‍’ നഗരത്തില്‍ എഴുതപ്പെട്ട കഥകളുടെയും കഥാകൃത്തുക്കളുടേയും കഥാനുഭവങ്ങളുടെ സംവാദമാണ്.കവിയും എഴുത്തുകാരനുമായ ജി. വിശ്വനാഥന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി  സന്തോഷ് പല്ലശ്ശന പ്രബന്ധമവതരിപ്പിക്കും. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മായാദത്ത് മോഡറേറ്റര്‍ ആയിരിക്കും . കഥാനുഭവങ്ങളിലും സംവാദങ്ങളിലും നഗരത്തിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കും.

വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് എം. മുകുന്ദന് സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരളീയ സമാജം ഡോംബിവ്‌ലിയുടെ പുരസ്ക്കാരം ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയേല്‍ സമ്മാനിക്കും .
പ്രസിഡണ്ട് ഇ പി വാസുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങിനെ ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ സ്വാഗതം ചെയ്യും. കല്‍പറ്റ നാരായണന്‍, വി ആര്‍ സുധിഷ്, പ്രേമന്‍ ഇല്ലത്ത് എന്നിവർ ആശംസകള്‍ നേർന്ന് സംസാരിക്കും.എം മുകുന്ദന്‍ മറുമൊഴി നല്‍കും. കേരളീയ സമാജം കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുരേഷ് ബാബു നന്ദി പറയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *