ഡ്രൈ ഡേയിൽ മദ്യ വിൽപന: രണ്ട് CPM ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപന നടത്തിയ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ. രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനികാട്ട് വിജയൻ, ഓടക്കാ സിറ്റി ബ്രാഞ്ച് സെക്രട്ടറി പ്രവീൺ കുര്യാകോസ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.ഓട്ടോ ഡ്രൈവർ ആയ പ്രവീണിൻ്റെ വാഹനത്തിൽ നിന്നാണ് വിദേശ മദ്യം കണ്ടെത്തിയത്. ഇയാളുടെ കൈവശം ഒൻപത് ലിറ്റർ മദ്യം ഉണ്ടായിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും അടിമാലി എക്സൈസ് കസ്റ്റഡിയിൽ എടുത്തു.രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറിയായ വിജയൻ്റെ കടയിൽ നിന്നാണ് ചില്ലറ വിൽപനയ്‌ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടിച്ചെടുത്തത്. ഇയാളുടെ പക്കൽ നിന്നും 11.220 ലിറ്റർ മദ്യമാണ്, നെടുംകണ്ടം എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.