മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലേറെ യോഗം വിളിക്കുമെന്നും അവയെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയിൽ. ചോദ്യോത്തര വേളയിൽ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഹമ്മദ് റിയാസ്. മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിഘ സംഘടനകളുടെ യോഗം ചേർന്നിരുന്നതായും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു റോജി എം ജോണിന്‍റെ ചോദ്യം.
എല്ലാ കാര്യവും ടൂറിസം ഡയറക്ടറയും ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയിട്ടുണ്ടെന്നും വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാൻ വവേണ്ടി ആയിരുന്നു യോഗം ചേര്‍ന്നതെന്നും മന്ത്രി റിയാസ് മറുപടി നല്‍കി. സൗകര്യപ്രകാരം ഒരു കാര്യം മാത്രം ചൂണ്ടികാട്ടുകയായിരുന്നു. വിവിധ കാര്യങ്ങളിൽ സംഘടനകൾ ഉന്നയിച്ച ഒരു കാര്യമാത്രമാണിത്.
മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല. വിഷയത്തില്‍ പല നരേറ്റീവ് കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു