മദ്യനയ അഴിമതിക്കേസ്: കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടു. കവിതയെ ചോദ്യം ചെയ്യാനാവശ്യപ്പെട്ടുള്ള സിബിഐയുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു
മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കവതിക്കാണെന്നും ഇവർ ആംആദ്മി പാർട്ടിക്ക് പണം നൽകിയിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു. കവിതയെ മാർച്ച് 15നാണ് ഇ ഡി അറസ്റ്റ് ചെയ്തത്
മാർച്ച് 15 മുതൽ ഏഴ് ദിവസം ഇഡി കസ്റ്റഡിയിലായിരുന്നു കവിത. പിന്നീട് മാർച്ച് 23ന് മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി. തുടർന്ന് ഏപ്രിൽ ഒമ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് സിബിഐ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.