മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെ കവിതയെ ചോദ്യം ചെയ്യാൻ സിബിഐ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെ കവിത നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കെ കവിത സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയാൻ ഇരിക്കെയാണ് സിബിഐ കവിതയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സിബിഐ പറയുന്നു.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച് പാർട്ടി ആസ്ഥാനത്ത് എത്തിയ സഞ്ജയ് സിംഗിന് പ്രവർത്തകർ ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്ന് പറഞ്ഞ സഞ്ജയ് സിംഗ് അരവിന്ദ് കെജരിവാൾ രാജി വക്കുകയില്ലെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.