എറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി
എറണാകുളം: ഞാറയ്ക്കൽ പൊലീസിന്‍റെ വൻ മദ്യവേട്ടയിലാണ് വൻ മദൃശേഖരം പിടികൂടിയത്.വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്.അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി എൻ.എസ് സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്.