വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതികളിൽ ഒരാൾ പിടിയിൽ.

കൊല്ലം: കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതികളിൽ ഒരാൾ പിടിയിൽ. ആലപ്പാട് ചെറിയഴിക്കൽ താഴ്ചയിൽ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽ 51 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആലപ്പാട് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുമുറ്റത്ത് ഇരുന്ന് മദ്യപിക്കുന്നത് തടഞ്ഞതിൻ്റെ വൈരാഗത്തിൽ പ്രതികൾ ഏതോ ആയുധം വെച്ച് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും പരാതിക്കാരന്റെ വലത് ചെവി കടിച്ചു മുറിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ പരാതിക്കാരൻ ചികിത്സയിലാണ്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആഷിക്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപതിക്കായി അന്വേഷണം നടത്തുകയാണ് എന്നും ഉടൻ പിടിയിൽ ആകുമെന്നും പോലീസ് അറിയിച്ചു.