ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് എടത്വ ടൗൺ ക്ലബ് ആദ്യം സംഭാവന നല്കി.

0

 

എടത്വാ: വയനാട് ദുരന്തത്തിൽ കൈതാങ്ങാകാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് ആദ്യം സംഭാവന അയച്ച എടത്വ ടൗൺ ക്ലബിൻ്റെ ഭാരവാഹികളെ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിട്ടാചലം, ക്യാബിനറ്റ് ട്രഷറാർ ലയൺ സുരേഷ് ജയിംസ് വഞ്ചിപ്പാലം എന്നിവർ അഭിനന്ദിച്ചു.5 കോടി രൂപയാണ് ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ട് വയനാട്ടിലെ ദുരന്തബാധിതർക്ക് ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നല്കുന്നത്.

നെഫ്രോ കെയർ പ്രോജക്ടിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ആഗസ്റ്റ് 8ന് വ്യാഴാഴ്ച 3 മണിക്ക് എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നടക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആരംഭിച്ച കിറ്റുകൾ നല്കുന്നതെന്ന് പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ,സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള,കോർഡിനേറ്റർ വിൻസൻ കടുമത്ത് എന്നിവർ അറിയിച്ചു.മഹാ ജൂബിലി ഹോസ്പിറ്റൽ ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് സിസ്റ്റർ ലീമാ റോസ് ചീരംവേലിന് ഡയാലിസിസ് കിറ്റുകൾ അലക്സ് കെ മാത്യൂ കൈമാറും.

എടത്വ ടൗൺ ക്ലബിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ സ്വാതന്ത്ര്യ ദിന പരിപാടിയും സ്നേഹ വിരുന്നും നടക്കും.രാമകൃഷ്ണ ആശ്രമം വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു മുഖ്യ സന്ദേശം നല്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *