കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ആദരിച്ചു

0

കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ആദരിച്ചു

എടത്വ: കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ജന്മനാട് ആദരിച്ചു .ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേതൃത്വത്തിൽ മാർച്ച് 24ന് വൈകിട്ട് 6ന് എടത്വ കേളമംഗലം ജോർജിയൻ സ്പോര്‍ട്സ് സെന്ററില്‍ ചേർന്ന സമ്മേളനം ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന ചീഫ് കോർഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ ഉദ്ഘാടനം ചെയ്തു

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ജോൺസൺ വി ഇടുക്കുള മുഖ്യ പ്രഭാഷണം നടത്തി. ഖജാൻജി ലയൺ ജോർജ്ജ്ക്കുട്ടി തോമസ് പീടികപറമ്പില്‍ പ്രശംസ പത്രവും ലയൺ ഭരതൻ പട്ടരുമഠം, ലയൺ മോഡി കന്നേൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ബിനോയി കളത്തൂർ, സ്പോർട്ട്സ് ഡിവിഷൻ കോർഡിനേറ്റർ ലയൺ കെ ജയചന്ദൻ,കോർഡിനേറ്റർ പി. എം സന്തോഷ് കുമാർ ,ഷേർളി അനിൽ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് 2 മണിക്കൂർ 10 മിനിറ്റ് 4 സെക്കന്റ്‌ സമയം സെറാമിക് പ്ലേറ്റ് ചൂണ്ട് വിരലിൽ നിർത്താതെ കറക്കി ഗിന്നസ് വേൾഡ് റെക്കോർഡും യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ വേൾഡ് റെക്കോർഡും നേടിയ അടൂർ സ്വദേശി ഗിന്നസ് അശ്വിൻ വാഴുവേലിന്റെ പ്രകടനം കാണികൾക്ക് കൗതുകമായി. തകഴി ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദൻ കലാംങ്കേരി ഗിന്നസ് അശ്വിൻ വാഴുവേലിനെ ഷാൾ അണിയിച്ച് അനുമോദിച്ചു. നൈജീരിയൻ സ്വദേശി ഇഷാക്കോഗിയോ വിക്ടറിന്റെ 1 മണിക്കൂർ 10 മിനിറ്റ് 29 സെക്കന്റ്‌ സമയം കൊണ്ട് കുറിച്ച റെക്കോർഡ് ആണ് അശ്വിൻ വാഴുവേൽ തകർത്തത്. ഡോക്ടർ എ പി ജെ അബ്ദുൾകലാം മെമ്മോറിയൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റും നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ മികച്ച കലാ താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ ദേശീയ തലത്തിൽ 75 സ്വർണവും അന്താരാഷ്ട്ര തലത്തിൽ 40 മികച്ച ഫിനിഷുകളും നേടിയിട്ടുണ്ട്. എടത്വ സെൻ്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹം 1993, 1997, 1999 എന്നീ വർഷങ്ങളിൽ ബെസ്റ്റ് സ്പോർട്സ്മാൻ അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്‌.1989 മുതൽ 2000 വരെ തുടർച്ചയായി തെക്കെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരം ആയിരുന്നു.

1998 മുതൽ 2009 വരെ 11 വർഷം 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ് സമയം.1996 ൽ അറ്റ്ലാൻ്റയിലും 1990 മുതൽ തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്ത ഒളിമ്പ്യനായ സേവ്യർ നിലവിൽ ഇന്ത്യൻ റെയിൽവേയിലെ സീനിയർ സ്പോർട്സ് ഓഫീസറാണ്. രാഷ്ട്രപതിയിൽ നിന്നും അർജുന അവാർഡ് കരസ്ഥമാക്കി.സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ 23 സ്വർണ്ണവും 1989 മുതൽ 2003 വരെ ഓൾ ഇന്ത്യ റെയിൽവെ ചാമ്പ്യൻഷിപ്പിൽ 83 സ്വർണ്ണവും കൂടാതെ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.അന്തർദ്ദേശിയ അത്-ലറ്റ് താരം മോളി ചാക്കോയാണ് ഭാര്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *